അമ്പലവയലില്‍ വാഹനങ്ങളിലെ ബാറ്ററി മോഷണം പോകുന്നത് പതിവാവാകുന്നു.റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് രാത്രി സമയങ്ങളില്‍ മോഷണം പോകുന്നത് മോഷ്ടാക്കളെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരാഴ്ചക്കിടെ പത്തിലേറെ വാഹനങ്ങളിലെ ബാറ്ററി നഷ്ടമായി.കഴിഞ്ഞ ദിവസം രാത്രി എടക്കല്‍ സ്വദേശി ഷുക്കൂറിന്റെ ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷണം പോയിരുന്നു.എടക്കല്‍ ഗുഹക്ക് സമീപം കഴിഞ്ഞ രാത്രി നി്ര്‍ത്തിയിട്ട് പോയതാണ്. രാവിലെ എത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയത് അറിയുന്നത്. സമീപത്ത് ഉണ്ടായിരുന്ന ഗുഡ്‌സ് വാഹനത്തിന്ര്‍റെ ബാറ്ററിയും മോഷ്ടാക്കള്‍ കവര്‍ന്നു. ഇവിടെ ബാറ്ററി മോഷണം പതിവ് സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. വീടുകളിലേക്ക് വാഹനം കയറ്റാന്‍ സൗകര്യമില്ലാത്തതിനാല്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിട്ട് പോകുന്നവരുടെ വണ്ടികളിലാണ് രാത്രിയുടെ മറവില്‍ മോഷണം നടക്കുന്നത്. അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും മോഷണം തുടരുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.