പുല്‍പ്പള്ളി സാമുഹിക്കാരോഗ്യ കേന്ദ്രത്തില്‍ ഡോകടര്‍മാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു.7 ഡോകടര്‍മാരുള്ള ഹോസ്പിറ്റലില്‍ ബുധനാഴ്ച 1 ഡോക്ടര്‍ മാത്രമാണ് ഡ്യുട്ടിക്കുണ്ടായിരുന്നത്. രാവിലെ ആശുപത്രിയിലെത്തി ഡോകടറെ കാണുന്നതിനായി ടോക്കണ്‍ എടുത്ത രോഗികള്‍ വൈകുന്നേരം വരെ കാത്തിരിന്നിട്ടും ഡോകട്ടറെ കാണാനാവാതെ മടങ്ങി.സ്ത്രികളും കുട്ടികളും വയോധികരും ഉള്‍പ്പടെയുള്ളവരാണ് വലഞ്ഞത്. പകര്‍ച്ച പനി ഉള്‍പ്പടെ വ്യാപകമായതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും ആവശ്യത്തിനുള്ള ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രിയായിട്ട് പോലും ആവശ്യമായഅടിയന്തരമായി ആശുപത്രിയില്‍ ഡോകടര്‍മാരുടെ സേവനമുറപ്പ് വരുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.