രാസവള വില വര്‍ധിച്ചു പ്രതിസന്ധിയിലായി കര്‍ഷകര്‍

0

രാസവളം വില കുത്തനെ വര്‍ദ്ധിച്ചതോടെ ജില്ലയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി ഇറക്കുമതി കുറഞ്ഞതാണ് വില വര്‍ദ്ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പൊട്ടാഷിനു വില വര്‍ധിച്ചതോടെ മറ്റു വളങ്ങള്‍ക്കും വില കൂടി.യൂറിയയുടെ വില വര്‍ധിച്ചില്ലെങ്കിലും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്നും വളം വ്യാപാരികള്‍ പറയുന്നു. ഫാക്ടംഫോസിന് 50 കിലോ ചാക്കിന് 1140 രുപയില്‍ നിന്ന് 1490 രുപയായി പൊട്ടാഷിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് 50 കിലോയുടെ ചാക്കിന് 1040 രൂപയില്‍റന്ന് 1700 8.8 16 ന് 860 രൂപയില്‍ നിന്ന് 1110 രൂപയായും 12.12.12 ന് 765 രുപയില്‍ നിന്ന് 1110 രൂപയായും വര്‍ധിച്ചു.രുപയായാണ് വര്‍ധിച്ചത്.കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടവിലും കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെ അതിജീവിച്ചാണ് വീണ്ടും കൃഷിയിലേക്ക് ഇറങ്ങിയത്. ഇഞ്ചി, ചേന, തുടങ്ങിയ വിളകള്‍ക്ക് വളം ഇടേണ്ട സമയാണ് രാസവളങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. റബര്‍ തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് ഇടേണ്ട 18, 18 വളത്തിന് 940 രൂപയില്‍ നിന്ന് 1260 രുപയായും വര്‍ധിച്ചു. വില വര്‍ദ്ധനവ് കാരണം പലരും രാസവളം ഇടുന്നത് ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. എന്‍ പി കെ ചേര്‍ത്ത കൂട്ടുവളങ്ങള്‍ക്കും വില വര്‍ധിച്ചതോടെ കര്‍ഷകര്‍ അതത് വിളകള്‍ക്ക് അനുസൃതമായി യൂറിയ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ വാങ്ങി പ്രത്യകം കൂട്ടിക്കലര്‍ത്തിയാണ് ഉപയോഗിക്കുന്നത് തെങ്ങ്, കുരുമുളക്, കാപ്പി റബര്‍, ഇഞ്ചി, ചേന’ കപ്പ ,തുടങ്ങിയ കൃഷികള്‍ക്കും പച്ചക്കറി കൃഷികള്‍ക്കും വളം ഇടേണ്ട സമയമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!