കര്‍ഷകനെ കാട്ടുപന്നികള്‍ ആക്രമിച്ചു
വയലില്‍ പണിയെടുത്തു കൊണ്ടിരുന്ന കര്‍ഷകനെ കാട്ടുപന്നികള്‍ ആക്രമിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ ഇളവതി ബാലനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു ആക്രമണം.വയലില്‍ പണിയെടുക്കുന്നതിനിടെ കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ ബാലനെ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു