തൊഴിലുറപ്പ് പദ്ധതിക്ക്് സാമൂഹിക ജീവിത ക്രമത്തില്‍ വലിയസ്വാധീനം ചെലുത്താന്‍ സാധിച്ചതായി രാഹുല്‍ഗാന്ധി എംപി. തൊഴിലുറപ്പ് പദ്ധതി നെല്‍കൃഷിയടക്കമുള്ള വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളിയാടിയില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് കുടുംബശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതികൊണ്ട് പ്രാദേശിക തലത്തില്‍ അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതനിലവാരത്തില്‍ വലീയ സ്വീധീനം ഉണ്ടാക്കിയതായും സാമൂഹിക ജീവിതക്രമങ്ങളില്‍ വലിയമാറ്റം വന്നതായും അദ്ദേഹം പറഞ്ഞു.യുപിഎ ഗവണ്‍മെന്റെ സമ്മാനിച്ച ദാര്യദ്യം ഉച്ചാടന നിവാരണ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി.
ഒരു തൊഴിലിനു മിനിമം വേതനം എന്നത് തൊഴിലുറപ്പ് പദ്ധതി വന്നതിനുശേഷമാണ് രാജ്യത്തുണ്ടായത്. ജനങ്ങളുടെജീവിതം നിലവാരം ഉയര്‍ത്തിയ തൊഴിലുറപ്പ് പദ്ധതി പരാജയപ്പെട്ട പദ്ധതിയെന്ന് പ്രധാമന്ത്രി വിശേഷിപ്പിച്ചത് തന്നി പരിഭ്രമിപ്പിച്ചെന്നും പദ്ധതിയെകുറിച്ച് പ്രധാനമന്ത്രിക്ക്് ഒന്നുമറിയില്ലന്നും അദ്ദേഹം ആരോപിച്ചു.തൊഴിലുറപ്പ് പദ്ധതി നെല്‍കൃഷി അടക്കമുള്ള വിവിധ മേഖലകളിലേക്ക്് കൂടി വ്യാപിപ്പിക്കണമെന്നും തൊഴില്‍ദിനങ്ങള്‍ 200 ആക്കിയും കൂലി 400 രൂപയാക്കിയും ഉയര്‍ത്തണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കപ്പെടേണ്ടതാണന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. കെ സി വേണുഗോപാല്‍ എംപി, ടി സിദ്ദീഖ് എംഎല്‍എ, പഞ്ചായത്ത പ്രസിഡണ്ട് ഷീജ പുഞ്ചവയല്‍, ടിജി ചെറുതോട്ടില്‍ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.