അപകട സാധ്യത ഒഴിവാക്കാന്‍ വൈദ്യുതി സുരക്ഷാ സന്ദേശയാത്ര

0

അപകട സാധ്യത ഒഴിവാക്കാന്‍ വൈദ്യുതി സുരക്ഷാ സന്ദേശയാത്രയുമായി കെ.എസ്.ഇ.ബി കല്‍പ്പറ്റ ഇലക്ട്രിക്കല്‍ ഡിവിഷന്‍.വൈദ്യുതി സുരക്ഷാവാരത്തോടനുബന്ധിച്ച് വയനാട് ബൈക്കേഴ്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.കല്‍പ്പറ്റയില്‍ നിന്നും ആരംഭിച്ച സന്ദേശ യാത്ര ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ റെജി കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
പൊതുജനങ്ങളുടെ അശ്രദ്ധയും അറിവില്ലായ്മയും മൂലം ജില്ലയില്‍ വൈദ്യുതി അപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കെ .എസ്.ഇ.ബി കല്‍പ്പറ്റ ഇലക്ട്രിക്കല്‍ ഡിവിഷന്‍, വയനാട് ബൈക്കേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തിയത്.

കഴിഞ്ഞ വര്‍ഷം മാത്രം ജില്ലയില്‍ വൈദ്യുത അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത് 11 പേര്‍ക്കാണ്. ഈ സാഹചര്യവും,മഴക്കാലത്തു സാധാരണയായി അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് KSEB യുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ സന്ദേശ യാത്ര നടത്തിയത്. വൈദ്യുതലൈനുകള്‍ക്ക് സമീപമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍, എല്ലാതരം കണക്ഷനുകളിലും ഋഘഇആ യും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിക്കാത്ത സാഹചര്യം, കന്ന് കാലികളെ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടുന്ന പ്രവണത, പൊട്ടിവീണ വൈദ്യുത കമ്പികള്‍ ഒരു സുരക്ഷയുമില്ലാതെ കൈകാര്യം ചെയ്യുന്നത്, ഇരുമ്പു തോട്ടികളും മറ്റും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉപയോഗിക്കുക തുടങ്ങി നിരവധിയായുള്ള അപകടത്തെ ക്ഷണിച്ച് വരുത്തുന്ന പ്രവണത പാടില്ലെന്ന സന്ദേശമാണ് യാത്രയിലൂടെ നല്‍കുന്നത്. വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട ഏത് അപകട സാഹചര്യത്തിലും അടിയന്തിരമായി 9496010101 നമ്പറില്‍ അറിയിക്കുകയാണ് വേണ്ടത്. അതല്ലാതെ നാം അപകടത്തിലേക്ക് ചെന്ന് ചാടരുതെന്നും സന്ദേശ യാത്രയിലൂടെ ഓര്‍മ്മപ്പെടുത്തുകയാണ്. മീനങ്ങാടി ബസ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ ചീഫ് സെയ്ഫ്റ്റി ഓഫീസര്‍ ഷിബു മുന്നറിയിപ്പ് സന്ദേശം നല്‍കി.കല്‍പ്പറ്റ, മുട്ടില്‍ മീനങ്ങാടി, അമ്പലവയല്‍ ഡിവിഷനു കീഴില്‍ വരുന്ന 9 സെക്ഷനുകളിലാണ് വൈദ്യുതി സുരക്ഷാ സന്ദേശ യാത്ര നടത്തിയത്. 150 കിലോമീറ്ററോളം സഞ്ചരിച്ച ബോധവല്‍ക്കരണ യാത്ര കല്‍പ്പറ്റയിലാണ് സമാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!