മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

0

കാലവര്‍ഷം ശക്തിപ്രാപിച്ച് വരുന്നതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രാത്രിസമയങ്ങളില്‍ മലയോര മേഖലകളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാവും ഉചിതം.പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.സോഷ്യല്‍ മീഡിയയിലൂടെ ഭീതി പരത്തുന്ന തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി കൈകൊള്ളും.

അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രം, (DEOC), താലൂക്ക് അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണ്ണതോതില്‍ ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാണ്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ NDRF (ദ്രുത കര്‍മ്മ സേന) നിലവില്‍ ജില്ലയിലുണ്ട്.

 

ജില്ലയിലെ പ്രധാന ഫോണ്‍ നമ്പറുകള്‍:
ഡിഇഓസി 1077 (ടോള്‍ ഫ്രീ), 204151,9562804151, 8078409770
ബത്തേരി താലൂക്ക്- 223355, 9447097705
വൈത്തിരി താലൂക്ക്- 256100 , 8590842965,
മാനന്തവാടി താലൂക്ക്- 04935- 241111, 9446637748

 

Leave A Reply

Your email address will not be published.

error: Content is protected !!