കാവുംമന്ദം: പരിസ്ഥിതി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃഭൂമി സീഡ് പദ്ധതിയിലെ ഹരിത മുകുളം അവാര്‍ഡ് തരിയോട് ജി.എല്‍.പി സ്‌കൂളിന് ലഭിച്ചു. മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം സുധീഷില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. 2017 -18 അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ തലത്തില്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ‘കളയല്ലേ വിളയാണ്’ ക്യാമ്പയിന്‍, ഭക്ഷണത്തിലെ ഇലക്കറികളുടെ പ്രാധാന്യം പരിചയപ്പെടുത്തിയ ‘ഇലയറിവ്’ പരിപാടിയും വിഷരഹിത പച്ചക്കറി കൃഷിയും രക്ഷിതാക്കള്‍ക്കൊപ്പം വീട്ടു വളപ്പിലെ മരം നടല്‍, പച്ചക്കറി കൃഷി തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് പി.ടി.എ യുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ ചെയ്തു വന്നത്. പി.ടി.എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി, പ്രധാനാധ്യാപിക വത്സ പി മത്തായി, സീനിയര്‍ അസിസ്റ്റന്റ് എം എ ലില്ലിക്കുട്ടി, എം പി കെ ഗിരീഷ്‌കുമാര്‍, എം പി.ടി.എ പ്രസിഡണ്ട് സജിഷ പ്രശാന്ത്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഏറെ ആദിവാസികളും സാധാരണക്കാരും പഠിച്ച് വരുന്ന ഈ സര്‍ക്കാര്‍ വിദ്യാലയം പഠന രംഗത്തും പാഠ്യേതര രംഗങ്ങളിലും ഒട്ടേറെ മികവ് പുലര്‍ത്തുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.