തൂക്കുപാലം അപകടാവസ്ഥയില്‍
പനമരം മാതോത്ത് പൊയിലിലെ തൂക്കുപാലം അപകടാവസ്ഥയില്‍. ജീവന്‍ പണയം വെച്ച് വേണം ഇതിലൂടെ യാത്ര ചെയ്യാന്‍. അഞ്ച് വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലം യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതാണ് അപകടാവസ്ഥയില്‍ ആവാന്‍ കാരണം. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. പാലത്തിന്റെ ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് നശിച്ചതു കാരണം കൈവരിയോട് അനുബന്ധിച്ചുള്ള വേലി മിക്ക ഭാഗത്തും ഇളകി പോയിട്ടുണ്ട്. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത് എന്നാല്‍ അപകട സൂചനാ ബോര്‍ഡുകള്‍പ്പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് പാലത്തിന് ചുവട്ടില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചിരുന്നു. അതിനു ശേഷം ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എത്രയും പെട്ടെന്ന് പാലത്തിന്റെ അറ്റകുറ്റപണികള്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.