ആരോഗ്യകേരളത്തില്‍ നിയമനം
ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 5ന് വൈകീട്ട് 4ന് മുമ്പ് ആരോഗ്യകേരളം ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തസിതികയ്ക്ക് ബിരുദം, സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബി.എഡ്, ആറുമാസം പ്രവൃത്തിപരിചയം എന്നിവയും ഡയറ്റീഷ്യന്‍ തസ്തികയ്ക്ക് എം.എസ്.സി ന്യൂട്രീഷ്യന്‍, പി.ജി ഡിപ്ലോമ ഇന്‍ ന്യൂട്രീഷ്യന്‍ (പി.എസ്.സി അംഗീകൃതം), ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 04936 202771.
യുജിസി നെറ്റ് കോച്ചിംഗ്
വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ ജൂലൈ 1 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ആയി നടക്കുന്ന ക്ലാസ്സുകളില്‍ പേപ്പര്‍ 1 പേപ്പര്‍ 2 എന്നീ വിഷയങ്ങള്‍ ഉണ്ടായിരിക്കും. താല്‍പര്യമുളളവര്‍ ജൂലൈ 1ന് മുമ്പ് കോളേജില്‍ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9495069307, 8547005042, 0491 255061.
പരീക്ഷഫലം പ്രസിദ്ധീകരിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. മാര്‍ച്ച് മാസത്തില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (ഡി.സി.എഫ്.എ) എന്നീ കോഴ്‌സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ഐ.എച്ച്.ആര്‍.ഡി.യുടെ ംംം.ശവൃറ.മര.ശി എന്ന വെബ്‌സൈറ്റില്‍ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ജൂലൈ 12 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ജൂലൈ 14 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ഫോണ്‍: 0471 2322501, 2322985.
ഹിന്ദി കോഴ്സ്; അപേക്ഷ ക്ഷണിച്ചു
ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപകകോഴ്സ് 2022-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 35 വയസ്സ്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രായപരിധിയിലും ഫീസിലും ഇളവുണ്ട്. ജൂലൈ 20നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0473 4296496, 8547126028.