ബഫര്‍ സോണ്‍ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരുകള്‍ ഇടപ്പെടണം

0

കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കര്‍ഷകരെ ദോഷകരമായാണ് ബാധിക്കുന്നതെന്ന് ജനവാസ മേഖലകളില്‍ കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് ഒഴിവാക്കാന്‍േ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കന്നമെന്ന് മാനന്തവാടി രൂപത കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി മേഖല ഡയറക്ടര്‍ ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍. പുല്‍പ്പള്ളിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് മേഖല കമ്മിറ്റിയുടെ നേതൃത്യത്തില്‍ വിവിധ മതസംഘടനകളുടെയും വ്യാപാരികളുടെയും കര്‍ഷക സംഘടനകളുടെയും നേതൃത്യത്തില്‍ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സുപ്രീം കോടതി വിധി പ്രകാരം കരുതല്‍ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കും അനുമതി ലഭിക്കില്ല കുടിയേറ്റ ജനതയുടെ വിയര്‍പ്പില്‍ കെട്ടിപ്പടുത്ത മണ്ണില്‍ നിന്ന് നിശ്ബദ്ധത കുടിയിറക്കിന്റെ ഭീതിയിലാണ് ജനം.മാധവ് ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളോടെ അനിശ്ചിതാവസ്ഥയിലായ ജീവിതം സുപ്രീം കോടതി വിധിയോടെ പുര്‍ണ്ണമായും കൈവിട്ടു പോകുമോയെന്ന ആശങ്കയുണ്ട് കര്‍ഷകന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് അദേഹം പറഞ്ഞു. എ കെ സി സി പുല്‍പള്ളി മേഖല പ്രസിഡണ്ട് തോമസ് പാഴുക്കാല അധ്യക്ഷനായിരുന്നു. മുള്ളന്‍കൊല്ലിഫോറോന വികാരി ഫാ.ജോസ് തേക്കനാടി ,രൂപത ഡയറ്കടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍ ,ചെയര്‍മാന്‍ കെ ഐഎഫ്എ അലക്‌സ് ഒഴുകയില്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ബീന കരുമാംകുന്നേല്‍, മുസ്ലിം ലീഗ് മഹല്ല് കമ്മിറ്റി സിദ്ദിഖ് തങ്ങള്‍, വ്യാപാരി വ്യവസായി പുല്‍പ്പള്ളി യുണിറ്റ് പ്രസിഡണ്ട് മത്തായി ആതിര, എഫ്ആര്‍ എഫ് കെ.എം.മനോജ്, എ കെ സി സി രൂപതാ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, കെ.സി വൈഎം പുല്‍പ്പള്ളി മേഖല പ്രസിഡണ്ട് ഫെബിന്‍ ടോം, എ കെ സി സി പുല്‍പ്പള്ളി മേഖല സെക്രട്ടറി ജോര്‍ജ് കൊല്ലിയില്‍, പെരിക്കല്ലുര്‍ സെന്റ് തോമസ് ഫൊറോന വികാരി ഫാ: മാത്യു മേലേടത്ത്, ഫാ: സെബാസ്‌റ്യന്‍ ഏലംക്കുന്നേല്‍, ഫാ: ജോര്‍ജ് മൈലാടുര്‍, ഫാ.സോമി വടയാ പറമ്പില്‍, ഫാ.ജെയിംസ് മാങ്കോട്ടില്‍, ഫാ: ജോണി പെരുമാട്ടിക്കുന്നേല്‍, ഫാ: ജോസ് കെട്ടാരം, ഫാ: സാന്റോ അമ്പലത്തറ, ഫാ: ജെയ്‌സണ്‍ കുഴിക്കണ്ടത്തില്‍, ഫാ: മാത്യു പെരുമാട്ടിക്കുന്നേല്‍, ഫാ: ഫിലിപ്പ് കരോട്ട്, ഫാ: ജോമോന്‍ കണ്ടാ വനത്തില്‍, ഫാ: സിജോ പാലാത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, ഷിനു കച്ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബഹുജനറാലിയില്‍ സിസറ്റേഴസ്, മിഷന്‍ ലീഗ്, കെ.സി വൈഎം, വ്യാപരികള്‍, കര്‍ഷക സംഘടനകള്‍ ,സമുദായംഗങ്ങളും റാലിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!