പത്ത് സെന്റിലധികം വരുന്ന സ്ഥലത്ത് ഓണക്കാലത്ത് വിളവെടുക്കാവുന്ന തരത്തില്‍ കൃഷിയിറക്കാന്‍ താല്‍പര്യമുള്ള കര്‍ഷകരെ ഗുണഭോക്താക്കളായി നിശ്ചയിച്ച് പച്ചമുളക്, വഴുതനങ്ങ തുടങ്ങിവയുടെ തൈകള്‍ സൗജന്യമായി നല്‍കി പദ്ധതി നടപ്പിലാക്കുന്നു.
പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കുക ,ആരോഗ്യദായകമായ വിഷ രഹിത പച്ചക്കറി പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .പഞ്ചായത്ത് കൃഷി ഭവനില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു .കൃഷി ഓഫീസര്‍ ജ്യോതി സി ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍മാരായ ബേബി വര്‍ഗ്ഗീസ് ,ഉഷാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഓണക്കാലത്ത് കുടുംബശ്രീ, ആഴ്ചചന്ത, എക്കോ ഷോപ്പ് തുടങ്ങിയവയിലൂടെ സംഭരിച്ച് വില്‍പന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.