ബഫര്‍സോണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കലക്ടറേറ്റ് പടിക്കല്‍ 4 ദിവസത്തെ റിലേ സത്യഗ്രഹവുമായി കെ.സി.വൈ.എം കല്‍പറ്റ മേഖല കമ്മിറ്റി. ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു 2 വരെയാണ് സത്യഗ്രഹം. കല്‍പറ്റ ഫൊറോന വികാരി ഫാ.ജോഷി പെരിയപുറം സമരം ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം മേഖല പ്രസിഡന്റ് ജിക്സണ്‍ വടക്കൂട്ട് സമരത്തില്‍ അധ്യക്ഷനായിരുന്നു.സംരക്ഷിത വനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുക, വനാതിര്‍ത്തി ഗ്രാമങ്ങളെ വന്യജീവി ശല്യ മുക്തമാക്കുന്നതിനു ശാസ്ത്രീയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശനിയാഴ്ച വരെ നീളുന്ന സമരം. ദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് സത്യഗ്രഹം.ഇന്നത്തെ സത്യഗ്രഹത്തില്‍ കല്‍പറ്റ,തെനേരി, റിപ്പണ്‍, ഒലിവുമല ഇടവക പ്രതിനിധികള്‍ പങ്കെടുത്തു.കെ.സി.വൈ.എം മേഖല ഡയറക്ടര്‍ ഫാ.റെജി മുതുകത്താനി സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച സത്യഗ്രഹത്തില്‍ എടപ്പെട്ടി, കൊളവയല്‍, തൃക്കൈപ്പറ്റ, കളത്തുവയല്‍ ഇടവക പ്രതിനിധികള്‍ പങ്കെടുക്കും.റിപ്പണ്‍ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.സണ്ണി കൊല്ലാര്‍തോട്ടം, തെനേരി ഫാത്തിമ മാത പള്ളി വികാരി ഫാ.ജോര്‍ജ് ആലുക്ക, കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ടിബിന്‍ പാറക്കല്‍, മേഖല സെക്രട്ടറി അനുഗ്രഹ് അറക്കല്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.