കാടുകയറി നശിക്കുന്നു
തിരുനെല്ലി പഞ്ചായത്ത് ബാവലിയില്‍ ആരോഗ്യ വകുപ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച കോവിഡ് പരിശോധന കേന്ദ്രവും, 2020ല്‍ ശുചിത്വ മിഷന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ശൗചാലയവും കാടുകയറി നശിക്കുന്നു.രണ്ടു കെട്ടിടങ്ങളും സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.കൊവിഡ് നാലാം തരംഗം വരും എന്ന മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ഈ കെട്ടിടങ്ങള്‍ കാടുകയറി നശിക്കുന്നത്.സാമുഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി മാറിയിരിക്കുന്ന ഈ കെട്ടിടം കാടുവെട്ടിത്തെളിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.