ലൈഫ് ഭവനപദ്ധതി സുക്ഷ്മ പരിശോധനയില്‍ അപാകതയുണ്ടെന്ന് ആരോപണം

0

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ അര്‍ഹരായവര്‍ ലിസ്റ്റിന് പുറത്ത്
. തിരുനെല്ലി പഞ്ചായത്തില്‍ വൃദ്ധരും,വിധവകളും രോഗികളും അടങ്ങുന്ന നിരവധി കുടുംബങ്ങള്‍ ലിസ്റ്റിന് പുറത്തായതിനാല്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ്.നാലു ഘട്ടങ്ങളിലായി അതിസൂക്ഷ്മമായി പരിശോധന നടത്തി പുറത്ത് വിട്ട ലിസ്റ്റിലാണ് അര്‍ഹരായ കുടുംബങ്ങള്‍ പുറത്ത് നില്‍ക്കുന്നത്. പല വീടുകളും ഈ വര്‍ഷക്കാലത്തെ അതിജീവിക്കാന്‍ സാധിക്കാത്തവയാണ്.പരിശോധനക്ക് വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതില്‍ വിഴ്ച വരുത്തിയെന്നും, പുറത്തിറക്കിയ ലിസ്റ്റ് പിന്‍വലിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് പുന:പ്രസിദ്ധികരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. അര്‍ഹരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയില്ലെങ്കില്‍ഗുണഭോക്താക്കളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!