കല്‍പ്പറ്റ കൈനാട്ടിയിലെ ജനറല്‍ ഹോസ്പിറ്റല്‍ സാധാരണക്കാരായ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രമാണ്.ശരാശരി 600 ഓളം രോഗികള്‍ വന്നിരുന്ന ഇവിടെ മഴക്കാലമായതോടെ 1000 ത്തിലധികം രോഗികളാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്നത്. മഴ കാല രോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ ദിവസേനയെത്തുന്ന രോഗികളുടെ എണ്ണവും കൂടിയതോടെ വന്‍ തിരക്കാണ് കൈനാട്ടിയിലെ ജനറല്‍ ഹോസ്പിറ്റലില്‍.മണിക്കൂറുകള്‍ ക്യൂനിന്നാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാനാകുന്നത്.ആശുപത്രിയുടെ ശേഷി 250 കിടക്കകള്‍ ആണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം 100 കിടക്കളുടെ ചികില്‍സയാണ് നല്‍കുന്നത്. മികച്ച ആരോഗ്യ സേവനം ലഭിക്കുന്ന ജനറല്‍ ഹോസ്പിറ്റലില്‍ ആവശ്യത്തിന് ജീവനക്കാരെയും ഡോക്ട്ടര്‍മാരെയും നിയമിക്കുക,വിപുലീകരിച്ച ഒ.പി കൗണ്ടര്‍ എത്രയും പെട്ടന്ന് തുറന്ന് കൊടുക്കുക തുടങ്ങിയവയാണ് രോഗികളുടെ ആവശ്യങ്ങള്‍.