ശാപമോക്ഷം കാത്ത് കണ്ണോത്ത്മല ജംഗ്ഷന്‍ ബസ് വെയിറ്റിംഗ് ഷെഡ്
തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്ത്മല ജംഗ്ഷനിലെ ബസ് വെയ്റ്റിംഗ് ഷെഡ് ശോചനീയാവസ്ഥയില്‍.ചോര്‍ന്നൊലിച്ചും മേല്‍ക്കൂരയാ യുള്ള സ്ലാബിന്റെ കമ്പികള്‍ തുരുമ്പെടുത്തും ഏതുനേരവും അടര്‍ന്നു വീഴുവാന്‍ തക്കമാണ് ഈ വെയിറ്റിംഗ് ഷെഡ് സ്ഥിതിചെയ്യുന്നത്. ഉപയോഗശൂന്യമായതിനാല്‍ ചുറ്റും കാട് കയറിയും വൃത്തിഹീനവുമായി കിടക്കുകയുമാണ്. ഏകദേശം 50 വര്‍ഷത്തിലേറെ പഴക്കമുണ്ട്.പോസ്റ്ററുകള്‍ ഒട്ടിക്കല്‍ മാത്രമാണ് ഇപ്പോഴത്തെ ഉപയോഗം. ദൂരെ സ്ഥലത്തുനിന്നും എത്തുന്ന പ്രായമുള്ളവര്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതെ നില്‍ക്കാന്‍ ഏക ആശ്രയമാണ് ഈ ബസ് കാത്തിരിപ്പു കേന്ദ്രം.എത്രയും പെട്ടെന്ന് ജനോപകാരപ്രദമാക്കാന്‍ നടപടി ഉണ്ടാവണം എന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.ഓരോ വെയിറ്റിംഗ് ഷെല്‍ട്ടറുകളും അതാത് നാടിന്റെ ലാന്‍ഡ് മാര്‍ക്കുകള്‍ ആണ്. അത് വൃത്തിയും സുരക്ഷിതമായി നിലനിര്‍ത്തേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമാണ്.