ജനകീയ മത്സ്യക്കൃഷി വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

0

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയ മത്സ്യക്കൃഷി വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലവയലില്‍ നടന്നു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ 7 കുളങ്ങളിലാണ് മത്സ്യക്കൃഷി നടത്തിയത്. രോഹു, കട്ല, ചെമ്പല്ലി, നട്ടര്‍ ഇനങ്ങളാണ് വിളവെടുത്തത്.ട്രോളിംഗ് നിരോധനസമയത്ത് നടത്തിയ മത്സ്യ വിളവെടുപ്പ് കൂടുതല്‍ ആദായകരമായി. വിളവെടുപ്പിന്റെ ഭാഗമായി അഗ്രോ ടൂറിസം വികസനത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് നേരിട്ട് മത്സ്യബന്ധനം നടത്താനുളള അവസരവും ഒരുക്കിയിരുന്നു. അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഹഫ്‌സത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷനായിരുന്നു. ഗവേഷണ കേന്ദ്രം മേധാവി ഡോ.കെ.അജിത് കുമാര്‍,ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. ആഷിഖ് ബാബു, ഡോ. ഡെന്നി ഫ്രാങ്കോ, എം.വി. ശ്രീരേഖ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
03:50