ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഇരുളത്തെ അഡ്വ.ടോമിയുടെ കടങ്ങള്‍ പുര്‍ണ്ണമായും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുമ്പില്‍ നടത്തുന്ന ഉപരോധസമരത്തില്‍ ഇന്ന് പങ്കെടുത്ത മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പുല്‍പ്പള്ളി സി.ഐ.അനന്തകൃഷ്ണന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധസമരത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളമായി ബാങ്കിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ ബാങ്ക് പ്രവര്‍ത്തനം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്ന് ഉപരോധത്തിന് എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ ബാങ്കിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.എന്നാല്‍ സമരം വരും ദിവസങ്ങളില്‍ ശക്തമായി തുടരുമെന്നും 20ാം തീയതി മുതല്‍ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ന് നടന്ന ഉപരോധസമരം സമരസമിതി കണ്‍വീനര്‍ എ.വി.ജയന്‍ ഉദ്ഘാടനം ചെയ്തു.എസ് ‘ടി.സുകുമാരന്‍ അധ്യക്ഷനായിരുന്നു.കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ടി.വി.സുരേഷ്, എ.ജെ.കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.