സി.പി.എം. നേതാവ് അനുസ്മരണ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എന്‍. സുബ്രഹ്‌മണ്യനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഎം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം വൈകുന്നേരം മൂന്നുവരെ പുല്പള്ളി ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും. ഭാര്യ: പത്മിനി. മക്കള്‍: ഷീബ, കെ.എസ്. സാബു . മരുമക്കള്‍: സജീവന്‍, രാജി. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.