പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും

0

സ്വര്‍ണ്ണ കള്ളക്കടത്തിലും ഡോളര്‍ കടത്തിലും പങ്കു വ്യക്തമായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും, കോലം കത്തികലും നടത്തി.

രാജ്യദ്രോഹ കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും ഇതിലൂടെ മുഴുവന്‍ മലയാളികള്‍ക്കും അപമാനമായിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കൊന്നാടന്‍ അധ്യക്ഷനായിരുന്നു.കെ മഹേഷ്, ഡിന്റോ ജോസ്,സുനീര്‍ ഇത്തിക്കല്‍ ജറീഷ് യു എ, ഷാജി വി, ഷഫീഖ് റാട്ട കൊല്ലി, മജീദ് വി ടി, അബ്ബാസ് പി എ, ഷബ്‌നാസ് തന്നാണി, ജിതിന്‍ അഞ്ഞിലി,ഷമീര്‍ എമിലി, ഷനൂപ്, ഷാഹുല്‍ ഹമീദ്, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!