നെന്മേനി പഞ്ചായത്തിലെ മഞ്ഞാടിയിലെ ലൈഫ് വില്ലാസിലെ ആറ് വിടുകളില്‍ താമസക്കാരില്ല. 2 വര്‍ഷം മുമ്പ് നിര്‍മ്മിച്ചു നല്‍കിയ 44 വിടുകളില്‍ 6 വിടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 2020 ഒക്ടോബറിലാണ് നെന്‍മേനി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം ഭവന നിര്‍മ്മാണം പുര്‍ത്തിയാക്കി കുടുബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറിയത്.ആറ് വിടുകളില്‍ രണ്ട് കുടുംബങ്ങള്‍ പുറത്ത് വാടകക്ക് താമസിക്കുന്നതായും ബാക്കിയുള്ളവര്‍ മറ്റിടങ്ങളില്‍ താമസിക്കുന്നതായും ഇവിടെയുള്ള താമസക്കാര്‍ പറയുന്നു. ഭൂമിയും വീടുമില്ലാതെ നുറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോഴാണ് ലഭിച്ച വവീടുകളില്‍ താമസിക്കാന്‍ ആളെത്താത്തത്.ഈ സാഹചര്യത്തില്‍ അധികൃതരുടെ ഇടപ്പെടല്‍ ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.