ബഫര്‍സോണ്‍ കൂടുതല്‍ ബാധിക്കുക ബത്തേരിയെ

0

വന്യജീവി സങ്കേതത്തിന്ചുറ്റും ഒരു കിലോമീറ്റര്‍ പരിധി ബഫര്‍സോണ്‍ ആക്കണമെന്ന സുപ്രീംകോടതി ഉത്തരവ്  ജില്ലയില്‍ ഏറ്റവും ബാധിക്കുക ബത്തേരിയെ. വയനാട് വന്യജീവിസങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ബത്തേരി ടൗണ്‍ പൂര്‍ണ്ണമായും ബഫര്‍സോണില്‍ അകപ്പെടും. കൂടാതെ നൂല്‍പ്പുഴ, തിരുനെല്ലി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും നെന്മേനി, പൂതാടി പഞ്ചായത്തുകളുടെ വിവിധഭാഗങ്ങളും വന്യജീവിസങ്കേതത്തോട് കിടക്കുന്ന പ്രദേശങ്ങളും ബഫര്‍സോണില്‍ പെടുന്നതോടെ പ്രത്യക്ഷമായി രണ്ടു ലക്ഷത്തോളം ആളുകളെയാണ് വിധി ബാധിക്കുക. വീടുനിര്‍മ്മാണങ്ങളും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.നൂല്‍പ്പുഴ, തിരുനെല്ലി പഞ്ചായത്തുകളില്‍ ഗോത്രവിഭാഗങ്ങളാണ് കൂടുതലും. ഇവിടെ ലൈഫ് ഭവനപദ്ധതിയെയും ഉത്തരവ് ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ബഫര്‍സോണായി നിലവില്‍ പറഞ്ഞിരിക്കുന്ന ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കില്‍ ആറ് മാസത്തിനകം പിസിസിഎഫിന്റെ പക്കല്‍നിന്നും അനുമതി വാങ്ങണമെന്നും പറയുന്നു. ഒരുകിലോമീറ്റര്‍ ചുറ്റളവിലെ നിര്‍മ്മിതികളുടെ വിശദ വിവരം സുപ്രീംകോടതിയെ മൂന്ന് മാസത്തിനകം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവിലെ ഉത്തരവില്‍ ഇളവ് വേണമെങ്കില്‍ ജനങ്ങളുടെ പൊതുതാല്‍പര്യം പരിഗണിക്കാമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നാല്‍ അത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയത്തെയും സുപ്രീംകോടതിയുടെ സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിയെയും അറിയിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!