കാട്ടാനയുടെ ആക്രമണത്തില്‍ വനസംരക്ഷണ സമിതി ജീവനക്കാരന് പരിക്ക്

0

കാട്ടാനയുടെ ആക്രമണത്തില്‍ കുറുവ വനസംരക്ഷണ സമിതി ജീവനക്കാരന് പരിക്ക്. പരിക്കേറ്റ മോഹനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പാക്കം തിരുമുഖത്തെ കോളനിയില്‍ നിന്നും രാവിലെ കുറുവ ദ്വീപിലേക്ക് ജോലിക്ക് പോകവേ കുറുവ ദ്വീപിന് അടുത്ത് വനപാതയില്‍ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്.ആന ഓടിക്കുന്നതിനിടയില്‍ ബൈക്ക് മരത്തിലിടിച്ചാണ് പരിക്കേറ്റത്.കഴിഞ്ഞ ഒരാഴ്ച്ചയായി ഈ മേഖലയില്‍ കാട്ടാന ശല്യം രു ക്ഷമാണ്.4 ദിവസം മുന്‍പ് ചേകാടിയില്‍ റോഡിലുടെ നടന്നുപോയ വീട്ടമ്മക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം കുറുവ ദ്വീപ് സന്ദര്‍ശിക്കാനെത്തിയ ബൈക്ക് യാത്രക്കാരന്‍ കാട്ടാനയുടെ മുന്നില്‍ പെട്ട് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

 

Leave A Reply

Your email address will not be published.

error: Content is protected !!