അപകടഭീഷണിയായ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നു

0

 

സുല്‍ത്താന്‍ബത്തേരിയില്‍ അപകടഭീഷണി ഉയര്‍ത്തിയ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നു.മൈസൂര്‍- ഊട്ടി റോഡുകളോട് ചേര്‍ന്ന് ചുങ്കത്ത് നിന്നിരുന്ന മരകെട്ടിടമാണ് സ്ഥലയുടമ പൊളിച്ചുനീക്കുന്നത്. മരം കൊണ്ട് തീര്‍ത്ത പഴക്കമുള്ള ഈ കെട്ടിടം അപകട ഭീഷണിയിലായിരുന്നു. ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകലക്ടറുടെ നിര്‍ദ്ദേശാനുസരണമാണ് കെട്ടിടം പൊളിച്ചുനീക്കുന്നത്.കൂടാതെ മേല്‍ക്കൂരയിടെ പട്ടികയും കഴുക്കോലും ദ്രവിച്ച് ഓടുകള്‍ കാറ്റത്ത് നിലംപതിക്കുന്നതും പതിവായിരുന്നു. ടൗണിലെ ചുമട്ടുതൊഴിലാളികളടക്കം വിശ്രമിക്കാനെത്തുന്നതും ഈ കെട്ടിടത്തിന്റെ ചുവട്ടിലായിരുന്നു. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നുവെങ്കിലും നിയമ പ്രശ്നങ്ങളാല്‍ കെട്ടിടം പൊളിച്ചുനീക്കല്‍ വൈകുകയായിരുന്നു.നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ ഇടപ്പെട്ടാണ് കെട്ടിടം ഇപ്പോള്‍ ഉടമതന്നെ പൊളിച്ചുനീക്കുന്നത്. തുടര്‍ന്ന് നഗരസന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കൈവരികളും പൂച്ചെടികളും സ്ഥാപിക്കാനാണ് തീരുമാനം.

 

Leave A Reply

Your email address will not be published.

error: Content is protected !!