തെരുവ് നായ ശല്യം രൂക്ഷം

0

മാനന്തവാടി ചിറക്കര പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇറങ്ങുന്ന തെരുവ് നായ്ക്കളെ കൊണ്ട് വിദ്യാര്‍ത്ഥികളടക്കം നാട്ടുകാര്‍ ഭീതിയില്‍.തേയില തോട്ടം മേഖലയായ ചിറക്കരയില്‍ രാവും പകലും തെരുവ് നായ ശല്യം മൂലം പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് തദ്ദേശവാസികള്‍. സ്‌ക്കൂള്‍ തുറക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണെണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!