മാനന്തവാടി നഗരസഭ കെട്ടിടത്തില്‍ നിന്ന് സിമന്റും കല്ലും അടര്‍ന്നു വീണ് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്
കാലപഴക്കത്തെ തുടര്‍ന്ന് മാനന്തവാടി നഗരസഭ കെട്ടിടത്തില്‍ നിന്ന് സിമന്റും കല്ലും അടര്‍ന്നു വീണ് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് മുനിസിപ്പല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും കല്ലും സിമന്റും അടര്‍ന്ന് വീണത്. മാനന്തവാടി താഴെ അങ്ങാടി റോഡില്‍ ഓട്ടോസ്റ്റാന്റില്‍ നിര്‍ത്തി ഇട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവന്റെ ശരീരത്തിലാണ് സിമന്റും കല്ലും പതിച്ചത്.സിമന്റും കല്ലും താഴേക്ക് പതിക്കുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധവുമായി ഓട്ടോ ഡ്രൈവര്‍മാര്‍ മുനിസിപ്പല്‍ ഓഫീസിലെത്തി.30 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സിമന്റും കല്ലും താഴേക്ക് പതിക്കുന്നത് ഒഴിവാക്കാനായി കമ്പി വലകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ആവശ്യപ്പെടുന്നത്.