മൂഴിമലയില്‍ കൃഷിയിടത്തില്‍ കടന്ന കാട്ടാനകള്‍ ആക്രമിച്ചതിനെ തുടര്‍ന്നു 2 പേര്‍ക്ക് പരിക്ക്. കോതാട്ടുകാലായില്‍ ബാബു, വേട്ടക്കുന്നേല്‍ സെലിന്‍ എന്നിവര്‍ക്കാണ് ഇന്ന് രാവിലെ പരിക്കേറ്റത്. കൃഷിയിടത്തില്‍ ആന കയറിയത് അറിയാതെ വീടിന് പുറത്ത് ഇറങ്ങിയവരെയാണ് കാട്ടാനകള്‍ ആക്രമിച്ചത്.ആനയുടെ മുമ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വീണ ബാബുവിന്റെ കാലുകള്‍ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.തോട്ടത്തില്‍ ആനകയറിയെന്നറിഞ്ഞ് വീടിന് പുറത്തിറങ്ങിയ വേട്ടകുന്നേല്‍ ജോസുകുഞ്ഞിനെയും ഭാര്യ സെലിനെയും ആനകള്‍ ഓടിക്കുന്നതിനിടയില്‍ വീണാണ് സെലിന് പരിക്കേറ്റത്. ഈ മേഖലയില്‍ വനാതിര്‍ത്തിയിലെ പ്രതിരോധ കിടങ്ങുകള്‍ , ഷോക്ക്ലൈനുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമല്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്ന് ആനകള്‍ ഈ മേഖലയില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട് .തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ആനകള്‍ പ്രദേശവാസികള്‍ക്ക് നേരെ ആക്രമിച്ചത്.ബാബുവിന്റെ വീടിന് സമീപത്തുകൂടി പുലര്‍ച്ചെ രണ്ട് ആനകള്‍ ഇറങ്ങി വരുന്നത് കണ്ടു കണ്ടു ഇവയെ കൃഷിയിടത്തില്‍ നിന്ന് ഓടിക്കുന്നതിന് ശ്രമിക്കുന്നതിനിടെ ഇവിടെ മറ്റൊരു ആന പിന്നില്‍ നിന്ന് വന്നത് ബാബു കണ്ടില്ല ഇല്ല കൃഷിയിടത്തില്‍ നിന്നും വന്ന ഈ ആനയാണ് ബാബുവിനെ ഓടിച്ചത്. ശബ്ദം കേട്ട് പരിസരവാസികളായ ജോസു കുഞ്ഞും ഭാര്യ സെലിനും വീടിനു പുറത്തിറങ്ങി സമീപത്തെ റോഡിലേക്ക് നോക്കുമ്പോള്‍ രണ്ട് ആനകള്‍ കൃഷിയിടത്തില്‍ നിന്നും ഇറങ്ങി പോകുന്നത് കണ്ടു. ഇതു ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍നിന്നും വന്ന മറ്റൊരു കൊമ്പനാനയെ ഇവര്‍ക്ക് കാണുവാന്‍ സാധിച്ചില്ല .ഈ ആനയാണ് ഇവരെ ഓടിച്ചത്. പ്രദേശത്തെ നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ആനകള്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തി. ബേബി കോതാട്ടുകാലായില്‍ , ഭാസ്‌കരന്‍ കുടിലില്‍, ഓമന കുടിലില്‍, ബിനു പേരുക്കുന്നേല്‍ തുടങ്ങിയ നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നൂറുകണക്കിനു വാഴകള്‍, തെങ്ങ്, കമുക് തുടങ്ങിയ കാര്‍ഷിക വിളകള്‍ ആനക്കൂട്ടം തിന്നും ചവിട്ടിയും നശിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു.ഈ മേഖലയില്‍ വനാതിര്‍ത്തിയിലെ പ്രതിരോധ കിടങ്ങുകള്‍ , ഷോക്ക്ലൈനുകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമല്ല. ഇത് ആനകള്‍ക്ക് നിര്‍ബാധം കൃഷിയിടങ്ങളില്‍ കയറുവാന്‍ സഹായമാകുന്നു. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് ഇക്കാര്യത്തില്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.