അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് സമാപനം
ഇന്ത്യയില്‍ സഹകര മേഖല വെല്ലുവിളികള്‍ നേരിടുകയാണെന്നും വെല്ലുവിളി നേരിടാന്‍ സഹകാരികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തികേണ്ട സമയമാണിതെന്നും ഒ.ആര്‍.കേളു എം.എല്‍.എ അഖിലേന്ത്യാ സഹകരണ വാരാഘോഷ ജില്ലാതല സമാപന സമ്മേളനം മാനന്തവാടി ക്ഷീര സംഘം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. സഹകരത്തിലൂടെ വൈദഗ്ധ്യവും സങ്കേതികതയും വര്‍ദ്ധിപ്പിക്കല്‍ എന്ന വിഷയത്തില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി. റഹീം ക്ലാസ്സ് എടുത്തു. കെ.വി മോഹനന്‍, പി.വി സഹദേവന്‍, അഡ്വ: എന്‍.കെ വര്‍ഗ്ഗീസ്, എ. പ്രഭാകരന്‍, പി.ടി ബിജു, കെ.ജെ വിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.