സ്‌കൂള്‍ പ്രവേശനോത്സവം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീതയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ഗോത്രസാരഥി പദ്ധതി, വിദ്യാലയങ്ങളിലെ നവീകരണ പ്രവൃത്തികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജൂണ്‍ ഒന്നിന് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ്, എ.ഡി.എം. എന്‍.ഐ. ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശശിപ്രഭ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്. എസ്. കെ. പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.