നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്  നാളെ  മുതല്‍ കല്‍പ്പറ്റയില്‍ 

0

 

കേരളത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് കല്‍പ്പറ്റയില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. നെസ്റ്റോ ഗ്രൂപ്പ് ഡയറക്ടര്‍മാരായ  പി മുനീര്‍, ആസിഫ് ഇ ടി കെ എന്നിവര്‍ ചേര്‍ന്ന് നാളെ രാവിലെ 10.30ന് ഉദ്ഘാടനം നിര്‍വഹിക്കും.നെസ്റ്റോ ഗ്രൂപ്പിന്റെ വയനാട് റീജിയനിലുള്ള ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് കല്‍പ്പറ്റയില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ലോകോത്തര ബ്രാന്‍ഡ് ഉപകരണങ്ങളും എല്ലാവിധ അവശ്യ സാധനങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാക്കും.

ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് പ്രവര്‍ത്തിക്കുന്ന നെസ്റ്റോ ഗ്രൂപ്പിന്റെ വയനാട് റീജിയനിലുള്ള ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് കല്‍പ്പറ്റയില്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ലോകോത്തര ാ്രന്‍ഡ് ഉപകരണങ്ങളും എല്ലാവിധ അവശ്യ സാധനങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാക്കും.  രണ്ടാം നിലയിലായി ഫുട്കോര്‍ട്ട് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. 1500 കോടി ഇന്‍വെസ്റ്റ്മെന്റില്‍ 25 പുതിയ ഔട്ട് ലെറ്റുകളാണ് 2025-ഓടെ നെസ്റ്റോ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. ഇതില്‍ 12 ഔട്ട് ലെറ്റുകളുടെ പ്രവര്‍ത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായി അവര്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുന്ധിച്ച് നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍മാരായ പി മുനീര്‍, ആസിഫ് ഇ ടി കെ, ജനറല്‍ മാനേജര്‍ അലി നവാസ്, ഫിനാന്‍സ് മാനേജര്‍ കുഞ്ഞബ്ദുള്ള, പിആര്‍ഒ എന്‍ സുജിലേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!