ശൗചാലയം ഇല്ല. ദുരിതത്തിലായി 35 ഓളം കുടുംബങ്ങള്‍

0

തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കൊല്ലിമൂല കോളനി നിവാസികളാണ് ശൗചാലയം ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. ഈ കോളനിയില്‍ 35 ഓളം വീടുകളില്‍ രണ്ട് വീട്ടില്‍ മാത്രമാണ് പ്രാഥമിക കാര്യം നിര്‍വ്വഹിക്കാനുള്ള സൗകര്യമുള്ളത്. പുതിയതായി നിര്‍മ്മിച്ച വിടുകളില്‍ ശൗചാലയം ഉണ്ടെങ്കിലും ചതുപ്പ് നിലമായതിനാല്‍ ഇവര്‍ക്കും ആശ്രയം കോളനിയോട് ചേര്‍ന്നുള്ളവനമാണ്. വനത്തിനെ ആശ്രയിക്കുന്നതിനാല്‍ ഇരുട്ടിനെ ആശ്രയിച്ച് വേണം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശങ്കതീര്‍ക്കാന്‍. ഇതിന് പുറമെ വന്യമൃഗങ്ങളുടെ ശല്യവും ഇവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. പ്രശ്‌ന പരിഹാരത്തിനായി കോളനിയോട് ചേര്‍ന്ന് ഉയര്‍ന്ന പ്രദേശത്ത് പഞ്ചായത്ത് ശൗചാലയം നിര്‍മ്മിച്ചു. ഇത് ആനയുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച ശൗചാലയം പുതുക്കി നിര്‍മ്മിച്ച് താല്‍ക്കാലിക പരിഹാരം കാണണമെന്നാണ് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!