ബത്തേരിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഭീതി പരത്തുന്ന കടുവയെ കൂടുവെച്ച് പിടികൂടണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം നഗരസഭയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗമാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വനം വകുപ്പിന് സര്‍വ്വകക്ഷി കത്ത് നല്‍കി. കടുവയെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്നും മുന്നറിയിപ്പ്.
നഗരസഭയിലെ സത്രംകുന്ന്, കട്ടയാട്, മാനിക്കുനി, ചീനപ്പുല്ല്, ബീനാച്ചി, മന്ദംകൊല്ലി, പൂതിക്കാട് തുടങ്ങിയ പ്രദേശങ്ങള്‍ കടുവ ഭീതിയിലായിട്ട് ആഴ്ചകള്‍ പിന്നിട്ടു.കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുമ്പോള്‍ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുകയല്ലാതെ കൂടുതലായി വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.
ഇവിടങ്ങളിലെല്ലാം ആളുകള്‍ കടുവയെ രാപ്പകല്‍ വ്യത്യാസമില്ലാതെ കാണുകയും ചെയ്തു. എന്നാല്‍ കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുമ്പോള്‍ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുകയല്ലാതെ കൂടുതലായി വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലന്നാണ് ആരോപണം ഉയരുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ദൊട്ടപ്പന്‍കുളത്താണ് കടുവയെ നാട്ടുകാര്‍ കണ്ടത്. സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരും കടുവയുടെ സാനിദ്ധ്യം സ്ഥിരീകരിച്ചു. ഇത്തരത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിരമായി കടുവയുടെ സാനിദ്ധ്യം ഉണ്ടായിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും സത്വര നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് സര്‍വ്വകക്ഷി യോഗം വിളിച്ചത്. യോഗത്തില്‍ കടുവയെ കൂടുവച്ച് പിടികൂടണമെന്ന് ആവശ്യം എല്ലാവരും ഉന്നയിച്ചു. രണ്ട് ദിവസത്തിനകം കൂട് വെക്കാന്‍ നടപടി ഇല്ലങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനും യോഗം തീരുമാനിച്ചു. ഇക്കാര്യം വനം വകുപ്പിന്റെ ജില്ലയിലെ ഉന്നത ഉദ്യോസ്ഥരെ രേഖാമൂലം അറിയിച്ചതായും നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം കടുവയെകണ്ട ദൊട്ടപ്പന്‍കുളം ജനവാസ കേന്ദ്രത്തില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.