ആരോഗ്യ വകുപ്പ് പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

0

സുല്‍ത്താര്‍ബത്തേരി ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിളും നഗരസഭ ആരോഗ്യ വകുപ്പ് വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ടൗണിലെ ചുങ്കം , ഗാന്ധി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഫിനിക്‌സ്, ഫെയ്മസ് ബേക്കറി, ഉഡുപ്പി ഹോട്ടല്‍, അക്കു ടീഷോപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വിഭാഗം.

സുല്‍ത്താന്‍ ബത്തേരി നഗരസഭആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. പഴകിയ പൊറോട്ട മാവ്, ചിക്കന്‍ , സാലഡ്, ബ്രഡ് എന്നിവയാണ് പിടികൂടിയത്. ടൗണിലെ ചുങ്കം, ഗാന്ധി ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍, ബേക്കറി സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയതെന്ന് എച്ച് ഐ സന്തോഷ്‌കുമാര്‍ പറഞ്ഞു. പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്കുമെതിരെ നോട്ടീസ് നല്‍കി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എച്ച് ഐ അറിയിച്ചു. പരിശോധനയ്ക്ക് ജെ എച്ച് ഐമാരായ പി എസ് സവിത, പി. എസ് സുധീര്‍, വി കെ സജീവ് എന്നിവരും പരിശോധനയില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!