40 വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു

0

അമ്പലവയല്‍ ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. 1982 വര്‍ഷങ്ങളിലെ എസ്എസ്എല്‍സി ബാച്ചുകാരാണ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നത്. മധുരമുള്ള ബാല്യത്തിലേക്ക് മടങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സഹപാടികളെ സഹായിക്കുന്നതടക്കമുള്ള ജീവകാരുണ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയാണ് ആഘോഷിച്ചത്.അമ്പലവയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പഴയകാല ഓര്‍മകളുടെ ഒത്തുചേരലായി.1982 എസ്എസ്എല്‍സി ബാച്ചിലെ 100 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിചയം പുതുക്കിയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!