പട്ടാപ്പകല്‍ പണം മോഷ്ടിച്ചു

0

മാനന്തവാടി എല്‍.എഫ്.യു.പി.സ്‌കൂളിന് മുന്‍പിലുള്ള എം.പി.എസ്.അപ്പോളസ്റ്ററി മെറ്റീരിയല്‍സ് സ്ഥാപനത്തിലാണ് മോഷണം നടന്നത്.ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം.25 വയസ്സോളം പ്രായം തോന്നിക്കുന്ന യുവാവ് ഷോപ്പില്‍ കയറി മേശവലിപ്പ് തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.1000 രൂപ ഓളമാണ് മോഷണം പോയത്.ഷോപ്പ് ഉടമ കമ്പളക്കാട് പറശ്ശേരി അബ്ദുല്‍ മുത്തലിബ് മാനന്തവാടി പോലീസില്‍ പരാതി നല്‍കി.

 

യുവാവ് ഷോപ്പില്‍ കയറി ഇറങ്ങുന്നത് കണ്ട ജീവനക്കാര്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോഴേക്കും വിരുതന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.ആയിരത്തോളം രൂപയാണ് മോഷണം പോയത്.ഷോപ്പ് ഉടമ കമ്പളക്കാട് പറശ്ശേരി അബ്ദുല്‍ മുത്തലിബ് മാനന്തവാടി പോലീസില്‍ പരാതി നല്‍കി. യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!