ഷൈബിന്‍ അഷറഫിന്റെ അറസ്റ്റ് ചുരളഴിഞ്ഞത് കൊലപാതകങ്ങളുടെ കഥ

0

സുല്‍ത്താന്‍ ബത്തേരി സ്വദേശിയായിരുന്ന പ്രവാസി വ്യവസായി ഷൈബിന്‍ അഷറഫ് മൈസൂര് സ്വദേശിയായ ഒറ്റമൂലി വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഒറ്റമൂലി വൈദ്യന്റെ കൊലപാതകത്തിന് പുറമെ മറ്റ് രണ്ട് കൊലപാതകങ്ങളും ഷൈബിന്റെ നേതൃത്വത്തില്‍ നടന്നതായാണ് വിവരങ്ങള്‍ പുറത്തു വരുന്നത്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരിയിലെ സ്‌ഫോടക വസ്തു കണ്ടെത്തിയതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

നിലമ്പൂരിലെ വീടുകയറി ആക്രമണവും, ബത്തേരി കൈപ്പഞ്ചേരിയിലെ സ്‌ഫോടക വസ്തു കണ്ടെത്തലും തുടര്‍ന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ആത്മഹത്യ ഭീഷണിയും തുടര്‍ന്നുണ്ടായ അറസ്റ്റിനും പുറമെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സുല്‍ത്താന്‍ ബത്തേരിയിലെ മുന്‍ താമസക്കാരനും പ്രവാസി വ്യവസായിയുമായ ഷൈബിന്‍ അഷറഫിന്റെ നേതൃത്വത്തില്‍ നടന്ന കൊലപാതങ്ങള്‍ സംബന്ധിച്ചുളള വിവരവും ഇതിനായി തയാറാക്കിയ ആസൂത്രണ രേഖകളടക്കം പുറത്ത് വരുന്നുണ്ട്. മൈസൂരിലെ ഒറ്റമൂലി വൈദ്യനെ തട്ടികൊണ്ട് വന്ന് തടവില്‍ പാര്‍പ്പിച്ചതും കൊലചെയ്ത് ചാലിയാറില്‍ എറിഞ്ഞ ഞെട്ടിക്കുന്ന വിവരവുമാണ് ആദ്യം പുറത്ത് വന്നത്. തുടര്‍ന്ന് മറ്റ് രണ്ട് കൊലപാതകങ്ങളില്‍ ഇവര്‍ക്കുള്ള പങ്കും പുറത്ത് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതായി കരുതന്ന പ്രിന്റ് ചെയ്ത രേഖകള്‍ ചുമരില്‍ ഒട്ടിച്ചതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. ഇത് നേരത്തെ പിടിയിലായ ഒരാള്‍ എടുത്ത വീഡിയോയാണ്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായ ഷൈബിന്‍ അഷ്‌റഫുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബത്തേരിയില്‍ താമസക്കാരനായിരുന്ന ഷൈബിന്‍ രണ്ട് വര്‍ഷം മുമ്പാണ് നിലമ്പൂരിലേക്ക് താമസം മാറ്റുകയായിരുന്നു. നിലവില്‍ ഷൈബിന്റെ വീടുകയറി അക്രമിച്ച് പണവും മറ്റും അപഹരിച്ചെന്ന കേസില്‍ അറസ്റ്റിലായവര്‍ നേരത്തെ ഇയാളുടെ സഹായികളായിരുന്നു. പിന്നീട് ഇവര്‍ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ഷൈബിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ചും അന്വേഷണം ഉണ്ടാവുമെന്നാണ് അറിയുന്നത്. കൂടാതെ ബത്തേരി കൈപ്പഞ്ചേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായവരെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ഇവരെ ചോദ്യം ചെയ്താലാണ് കണ്ടെടുത്ത ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്തിനു കൊണ്ടുവന്നു എന്നതിനെ കുറിച്ച് വ്യക്തത വരു. ഇവരില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും പൊലിസ് കസ്റ്റഡിയിലുണ്ട്. ഇതില്‍ ഇവരുടെ എല്ലാ രഹസ്യങ്ങളും റെക്കാര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് അറിയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!