വയനാടിനെ ഓക്‌സിജന്‍ സിറ്റിയാക്കാനൊരുങ്ങി വനംവകുപ്പ്
വന സമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെട്ട വയനാടിനെ ഓക്‌സിജന്‍ സിറ്റിയാക്കാനൊരുങ്ങുകയാണ് മാനന്തവാടിയിലെ വനം വകുപ്പ്.വനം വകുപ്പിന്റെ നഗര വനംപദ്ധതിയുടെ ഭാഗമായി മാനന്തവാടി ഡി.എഫ്.ഒ. ഓഫീസ് കോമ്പൗണ്ടിലാണ് പദ്ധതി നടപ്പാക്കുന്നത്.പൊതു ജനങ്ങള്‍ക്ക് വനത്തില്‍ പ്രവേശിക്കാനും വനത്തെ കൂടുതല്‍ അറിയാനും സമ്പര്‍ക്കം പുലര്‍ത്താനും സൗകര്യമൊരുക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഒരു മാസത്തിനുളളില്‍ പദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
മാനന്തവാടി ടൗണിനോട് ചേര്‍ന്നു കിടക്കുന്ന പത്തേക്കര്‍ വരുന്ന ഡി എഫ് ഒ ഓഫീസ് കോമ്പൗണ്ടിലെ രണ്ടര ഏക്കര്‍ സ്ഥലത്താണ്‌വനം വകുപ്പ്പദ്ധതി ഒരുക്കുന്നത്. നഗര വനം പദ്ധതി പൂര്‍ത്തിയാകുന്നതോടെ വയനാട് ജില്ലയുടെ ,പ്രത്യേകിച്ച് വടക്കേ വയനാടിന്റെ ഓക്‌സിജന്‍ സിറ്റിയായി മാനന്തവാടി ടൗണ്‍ മാറുമെന്നും നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ കാതലായ മാറ്റങ്ങളുണ്ടാകുമെന്നും നോര്‍ത്ത് വയനാട് ഡി എഫ്ഒ ദര്‍ശന്‍ ഗട്ടാനി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങള്‍ ഡി എഫ് ഒ ഓഫീസ് കോമ്പൗണ്ടില്‍ ഇപ്പോള്‍ നടന്നു വരികയാണ്. തണലും പച്ചപ്പുമേകാന്‍ തുഛമായ എന്‍ട്രി ഫീസിലായിരിക്കും പൊതുജനങ്ങള്‍ക്ക് നഗര വനം പദ്ധതിയില്‍ പ്രവേശനമുണ്ടായിരിക്കുക.
പൊതുജനങ്ങള്‍ക്ക് വനവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ വനം വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതികള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പുദ്യോഗസ്ഥരും