മാലിന്യ സംസ്‌കരണത്തിലും, ശുചിത്വത്തിലും വീഴ്ച വരുത്തിയതും, ഹെല്‍ത്ത് കാര്‍ഡ് പുതുക്കാതെയും സ്ഥാപന ലൈസന്‍സ് ഇല്ലാതെയും പ്രവൃത്തിച്ചവയുമുള്‍പ്പടെ 4 സ്ഥാപനങ്ങളാണ് മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. സ്ഥാപനങ്ങളില്‍ നിന്നും പഴകിയ പഴവര്‍ഗ്ഗങ്ങളും, പാകം ചെയ്ത് വെച്ച പഴകിയ ഭക്ഷണ സാധനങ്ങളും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ കണ്ടെടുത്തു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പടെ അലക്ഷ്യമായി കുട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെയും , വൃത്തിഹീനമായി കിടക്കുന്ന ടോയ്‌ലറ്റും പരിസരവും , പാത്രങ്ങളില്‍ സൂക്ഷിച്ച വെള്ളത്തില്‍ കൂത്താടികള്‍ നിറഞ്ഞ സാഹചര്യത്തിലും വൃത്തിയാക്കാതെ തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനവും അടച്ചു പൂട്ടിയതില്‍ ഉള്‍പ്പെടും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോടൊപ്പം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ, ഷിബു ജോസഫ്, അമാനുള്ള, ഷിബു.എ.ജി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരാനാണ് മീനങ്ങാടി ആരോഗ്യ വകുപ്പിന്റെ തീരുമാനം.