അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും :ജില്ലാ കളക്ടര്‍

0

വൈത്തിരി പഞ്ചായത്തില്‍ നിരന്തരമുണ്ടാവുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍.അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിനു നിര്‍ദേശം നല്‍കും.പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എഗീത വ്യക്തമാക്കി.അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈത്തിരി പഞ്ചായത്തില്‍ തുടര്‍ക്കഥയാണ്.ഈ പശ്ചാത്തലത്തില്‍നിരവധി പരാതികളും പ്രവര്‍ത്തികള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഇടപെടല്‍.
കുന്നിടിച്ചു അമിതമായി മണ്ണെടുക്കല്‍,ചതുപ്പ് നിലങ്ങള്‍ നികത്തല്‍,കരിങ്കല്‍ കെട്ടുകളുടെയും പാലങ്ങളുടെയും നിര്‍മാണം എന്നിവയെല്ലാം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.ജില്ലാ ഭരണ കൂടത്തിന്റെ അടിയന്തിര ഇടപെടലുകള്‍ ആവശ്യമായ ഘട്ടത്തിലാണ് കളക്ടറുടെ ഇടപെടല്‍.മണ്ണിടിച്ചില്‍,ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള വൈത്തിരി പഞ്ചായത്തില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് നാട്ടുകാരിലും കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!