ടിപ്പറും ജെ.സി.ബിയും പിടിച്ചു റോഡ് നിര്‍മ്മാണം മുടങ്ങി

0

റോഡ് നിര്‍മ്മാണത്തിനിടയില്‍ ജെസിബിയും ടിപ്പറും പിടിച്ചെടുത്ത് റവന്യൂ വകുപ്പ് .പ്രതിഷേധവുമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്. തലപ്പുഴ സെന്‍ട്രല്‍ എക്‌സൈസ്-ഇടിക്കര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഭാഗമായി പ്രവര്‍ത്തി നടക്കുന്നതിനിടെയാണ് റവന്യു വകുപ്പ് അധികൃതര്‍ ജെ.സി.ബി.യും ടിപ്പറും പിടിച്ചെടുത്തത്. ഇതോടെ റോഡ് പണിയും മുടങ്ങിയ അവസ്ഥയായി.

ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ സെന്‍ട്രല്‍ എക്‌സൈസ് – ഇടിക്കര പാലത്തിന്റെ അപ്രേച്ച് റോഡിന്റെ നിര്‍മ്മാണത്തിന് ഇടയിലാണ് തവിഞ്ഞാല്‍ ലേബര്‍ കോണ്‍ട്രക്റ്റ് സഹകരണസംഘത്തിന് ഉടമസ്ഥയിലുള്ള ടിപ്പറും ജെസിബിയും റവന്യൂ വകുപ്പ് ഏപ്രില്‍ 28 ന് പിടികൂടിയത്. ഒരു പ്രദേശത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്ന നടപടിയാണ് റവന്യു വകുപ്പ് സ്വികരിച്ചതെന്നും പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളില്‍ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന് വന്‍ രീതിയില്‍ കുന്നുകള്‍ ഒന്നാകെ ഇടിച്ച് നിരത്തി മണ്ണ് എടുത്ത് കൊണ്ട് പോകുന്നത് തടയാതെ നിരവധി കുടുംബങ്ങള്‍ക്ക് അശ്രയമാകുന്ന റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന റവന്യൂ വകുപ്പിന്റെ നടപടി ദുരുഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് പറഞ്ഞു. തണ്ണീര്‍തടമല്ലന്നും പരിസ്ഥിതി ലോലമല്ലെന്നും വീട് നിര്‍മ്മാണത്തിന് വില്ലേജ് ഓഫിസര്‍ അനുമതി നല്‍കിയ സ്ഥലത്തു നിന്നാണ് മണ്ണ് റോഡിന് വേണ്ടി എടുത്തത്.പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള റോഡുകുടിയാണിത്.തവിഞ്ഞാല്‍ ലേബര്‍ സഹകരണ സംഘമാണ് പ്രവര്‍ത്തി കരാര്‍ എടുത്തിരിക്കുന്നത്. റവന്യൂ വകുപ്പ് ഇത്തരം നടപടിയെടുത്തതില്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കാനാണ് സംഘത്തിന്റെ തിരുമാനം. പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചാല്‍
കാലവര്‍ഷം എത്തുന്നതോടെ ഇതു വഴിയുള്ള നിരവധി കുടുംബങ്ങളുടെ യാത്ര ദുരിതത്തിലുമാകും.

 

Leave A Reply

Your email address will not be published.

error: Content is protected !!