വാട്‌സാപ്പ് കൂട്ടായ്മയിലൂടെ സ്വരുക്കൂട്ടിയത് നാനൂറിലധികം ഭക്ഷണക്കിറ്റുകള്‍. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പെരുന്നാളിനോടനുബന്ധിച്ച് മാതൃകാ പ്രവര്‍ത്തനവുമായി മീനങ്ങാടി വാട്‌സാപ്പ് കൂട്ടായ്മ.ഒരു പറ്റം യുവാക്കളുടെ നേതൃത്വത്തില്‍ 8 വര്‍ഷം മുന്‍പാണ് മീനങ്ങാടിയില്‍ മതസാഹോദര്യത്തിന് പ്രധാന്യം നല്‍കി സഹായഹസ്തവുമായി മീനങ്ങാടി വാട്‌സ് ആപ്പ് കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചത്. ചികില്‍സ,ഭവനം, തുടങ്ങി നിരവധി ആളുകള്‍ക്കാണ് കൂട്ടായ്മ താങ്ങായും തണലായും മാറിയത്. ഈ പ്രവര്‍ത്തനങ്ങളോടൊപ്പം 5 വര്‍ഷമായി തുടര്‍ന്ന് വരുന്ന പെരുന്നാള്‍ കിറ്റ് വിതരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മതത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യമനസ്സുകളില്‍ വേലി തീര്‍ക്കുന്നവര്‍ക്ക് മുന്നില്‍ ജാതിമത ചിന്തകളില്ലാതെ അവശത അനുഭവിക്കുന്ന അര്‍ഹരായ സഹോദരന്‍മാര്‍ക്കുള്ള സ്‌നേഹ സൗഹൃദ സന്ദേശമായാണ് പെരുന്നാള്‍ കിറ്റ് വീടുകളില്‍ യുവാക്കള്‍ എത്തിച്ച് നല്‍കുന്നത്. ഇതിനോടകം 16 ലക്ഷത്തോളം രൂപ 5 വര്‍ഷത്തിനിടെ ഭക്ഷണക്കിറ്റൊരുക്കുന്നതിലേക്ക് സാധനങ്ങളായും പണമായും കണ്ടെത്താന്‍ സുമനസ്സുകളുടെ സഹായത്തോടെ കണ്ടെത്താന്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.