കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും നിലംപതിച്ച ബത്തേരിയിലെ സൗന്ദര്യ നിറചാര്‍ത്ത് ബോഗന്‍ വില്ലയെ മണിക്കൂറുകള്‍ക്കിടയില്‍ പൂര്‍വ്വസ്ഥിതിയിലാക്കി നഗരസഭയും,ബത്തേരി വികസനകൂട്ടായ്മയും. സ്വതന്ത്ര മൈതാനിക്ക് സമീപമുണ്ടായിരുന്ന ബോഗന്‍ വില്ലയാണ് കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റില്‍ നിലംപതിച്ചത്.സൗന്ദര്യ നഗരത്തിന്റെ മുഖഛായയായിരുന്നു ഈ ബോഗന്‍ വില്ല.
കഴിഞ്ഞ ദിവസം ബത്തേരിയില്‍ പെയ്ത കനത്ത മാറ്റിലും മഴയിലുമാണ് സുല്‍ത്താന്‍ ബത്തേരിയുടെ സൗന്ദര്യ മുഖമായിരുന്ന ബോഗന്‍ വില്ല നിലംപതിച്ചത്.സ്വതന്ത്രമൈതാനിക്കു സമീപമായിരുന്നു പൂത്തുലഞ്ഞ ഈ ബോഗന്‍ വില്ല നിന്നിരുന്നത്.നഗരമധ്യത്തില്‍ നിന്നിരുന്ന ഈ സൗന്ദര്യ റാണിയെ ബത്തേരിയിലെത്തുന്നവര്‍ക്ക് അത്ഭുത കാഴ്ചയായിരുന്നു.ഇതാണ് കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റില്‍ നിലം പതിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബോഗന്‍ വില്ലയെ സംരക്ഷിക്കാന്‍ ബത്തേരിക്കാര്‍ ഓടിയെത്തി. നഗരസഭയും ബത്തേരി വികസന കൂട്ടായ്മയും ചേര്‍ന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ബോഗന്‍ വില്ലയെ പൂര്‍വ്വസ്ഥിതിയിലാക്കി.വൃത്തിയുടെ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയിരുന്ന ഈ ചെടി ചുറ്റുമതില്‍ നിര്‍മ്മിക്കുമെന്ന് ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേശ് പറഞ്ഞു.പൂര്‍വ്വസ്ഥിതിയിലായെങ്കിലും പൂക്കളും ഇലകളും കൊഴിഞ്ഞ ഈ ബോഗന്‍വില്ല വരും ദിവസങ്ങളില്‍ പൂത്തുലയും എന്ന പ്രതീക്ഷയിലാണ് സുല്‍ത്താന്‍ ബത്തേരിക്കാര്‍