ബിജെപി നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

0

വയനാട് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ സ്വീകരിച്ച ബിജെപി നേതാക്കളും അകമ്പടി വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കേന്ദ്രമന്ത്രിക്ക് ഒപ്പം യാത്ര ചെയ്ത് വന്ന ബിജെപി നേതാക്കളുടെ വാഹനം വയനാട് ജില്ലയില്‍ കടന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തി എന്നാരോപിച്ചായിരുന്നു വാക്ക് തര്‍ക്കം.കല്‍പ്പറ്റ പി ഡബ്യൂ ഡി റസ്റ്റ് ഹൗസില്‍ രാത്രി 10.30 ന് മന്ത്രി എത്തിയതിനുശേഷം ആയിരുന്നു തര്‍ക്കം.ബിജെപി വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലുള്ള നേതാക്കളുമാണ് അകമ്പടി വാഹനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി ഉന്നയിച്ചത്.മന്ത്രിയുടെ സന്ദര്‍ശനം മനപൂര്‍വ്വം കുളമാക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!