രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ല; പ്രദേശിക വ്യാപനം മാത്രമെന്ന് ഐസിഎംആര്‍

0

 

രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സിലിന്റെ ( ഐസിഎംആര്‍) വിലയിരുത്തല്‍. ഇപ്പോള്‍ പ്രതിദിന കോവിഡ് ബാധയിലുണ്ടാകുന്ന വര്‍ധന നാലാംതരംഗമായി കണക്കാക്കാനാവില്ല. രാജ്യത്ത് പൊതുവായി കോവിഡ് വ്യാപനത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡെ പറഞ്ഞു.ചില ജില്ലകളിലോ പ്രദേശങ്ങളിലോ മാത്രമാണ് കോവിഡ് രോഗബാധ ഉയരുന്നത്. പ്രാദേശിക വ്യാപനം മാത്രമാണിത്. ജ്യോഗ്രഫിക്കല്‍ പ്രത്യേകതകളും വൈറസ് ബാധ ഉയരാന്‍ കാരണമായിട്ടുണ്ടാകാം. നിലവിലെ ഡേറ്റകള്‍ പ്രകാരം രാജ്യത്ത് നാലാം തരംഗം ഉള്ളതായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാലാം തരംഗം ഇല്ലെന്നതിന് അനുബന്ധമായി നാലു കാരണങ്ങളും സമീരന്‍ പാണ്ഡെ വ്യക്തമാക്കി. പരിശോധന കുറയുന്നതാണ് പ്രാദേശിക തലത്തില്‍ കോവിഡ് ബാധയില്‍ വര്‍ധന കാണിക്കുന്നത്. ഏതെങ്കിലും ജില്ലകള്‍ എന്നതല്ലാതെ, സംസ്ഥാനങ്ങളില്‍ മൊത്തമായി രോഗബാധ ഉയരുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല.കോവിഡിന്റെ പുതിയ വകദേദങ്ങളൊന്നും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സമീരണ്‍ പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. അതേസമയം മറ്റുലോകരാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയും, പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുകയാണ്. ചൈനയില്‍ നിരവധി പ്രവിശ്യകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!