കഴിഞ്ഞ ദിവസം ആടിക്കൊല്ലി കണ്ണമ്പള്ളില്‍ ഷാജിയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്.പതിനെട്ടര പവന്‍ സ്വര്‍ണവും 12,000 രൂപയും നഷ്ടമായെന്ന് വീട്ടുടമ പറയുന്നു. കുടുംബസമേതം ഗള്‍ഫില്‍ താമസിക്കുന്ന ഷാജി ഇന്നലെയാണ് നാട്ടിലെത്തിയത്. മോഷണം സംബന്ധിച്ച് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ച വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചതായി സമീപത്തെ വീട്ടില്‍ താമസിക്കുന്ന റബര്‍ ടാപ്പിങ്ങ് തൊഴിലാളിയാണ് കണ്ടെത്തിയത്.റബര്‍ ഷീറ്റ് ഉണക്കാനായി വീടിന് മുന്‍ഭാഗത്ത് ചെന്നപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടെന്ന് അയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഒരു മാസത്തിനിടെ പ്രദേശത്തുണ്ടാവുന്ന മുന്നാമത്തെ കവര്‍ച്ചയാണിത്.
ആനപ്പാറയില്‍ തിണ്ടിയത്ത് പൊന്നമ്മ മാത്യുസിന്റെ വീട് കുതറിത്തുറന്നു 23 പവന്‍ സ്വര്‍ണവും അര ലക്ഷം രുപയും മോഷ്ടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ താണിത്തെരുവ് തെക്കെ വെളിയില്‍ ബാബു കുര്യന്റെ വീട്ടില്‍ കയറി 11 പവന്‍ സ്വര്‍ണം മോഷ്ടിച്ചിരുന്നു ഈ വീട്ടില്‍ നിന്നു കഷ്ടിച്ച് 2 കിലോമീറ്റര്‍ അകലെയാണ് കണ്ണമ്പള്ളില്‍ ഷാജിയുടെ വീട് മോഷണസംഘം ഒന്നു തന്നെയാണെന്നാണ് പോലീസ് നിഗമനം ആദ്യമോഷണവുമായി ബന്ധപ്പെട്ട് നാലംഗ ഇതര സംസ്ഥാന സംഘം നിരീക്ഷണത്തിലാണെന്ന് പോലീസ് പറയുന്നു.