തലപ്പുഴ ടൗണില്‍ മെയ് 1 മുതല്‍ ഗതാഗത പരിഷ്‌കരണം.

0

ടൗണിലെ തിരക്ക് കുറക്കാന്‍ ഘട്ടംഘട്ടമായായിരിക്കും ഗതാഗത പരിഷ്‌കരണം നടത്തുകയെന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തലശേരി ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ പഴയ കെ.എസ്.ഇ.ബി ഓഫീസിന് എതിര്‍ വശം പാരിസണ്‍സ് ഭൂമിയോട് ചേര്‍ന്ന് നിര്‍ത്തുകയും ആളുകളെ കയറ്റുകയും ഇറക്കുകയും വേണം. മാനന്തവാടി ഭാഗത്തു നിന്നും വാളാട്, പേര്യ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകള്‍ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുന്‍ വശം ഇടത് ഭാഗത്തായി നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.

യാത്രകാരുടെ സൗകര്യാര്‍ത്ഥം രണ്ട് ബസ്സ് സ്റ്റോപ്പുകളിലും താല്‍ക്കാലിക ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. ടൗണിലെ ജീപ്പ്, ഓട്ടോ സ്റ്റാന്റുകളില്‍ വാഹനങ്ങുടെ എണ്ണം ക്രമപ്പെടുത്തി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കടകളിലേയ്ക്കുള്ള പാസ്സ് വേ അടയാളപ്പെടുത്തും. യാത്രകാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് സീബ്ര ലൈനുകള്‍ മാര്‍ക്ക് ചെയ്യും. ഫുട്പാത്ത് കൈയേറിയുള്ള കച്ചവടങ്ങള്‍ക്കെതിരെയും അനധികൃത കച്ചവടങ്ങളും ഉന്ത് വണ്ടി കച്ചവടങ്ങളും അനുവദിക്കില്ല. ടൗണ്‍ ഒഴിവാക്കിയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗിന് പ്രത്യേക സ്ഥലം മാര്‍ക്ക് ചെയ്യുമെന്നും ഗതാഗത പരിഷക്കരണവുമായി എല്ലാവരും സഹകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹീം, സ്റ്റാറ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷമാരായ ലൈജി തോമസ് , ജോസ് കൈനിക്കുന്നേല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് പാറയ്ക്കന്‍, പി.എസ്. മുരുകേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!