പഠന ക്യാമ്പിനിടെ ചിത്രം വരച്ചു ഗോത്രവിദ്യാര്‍ത്ഥി ശ്രദ്ധേയനായി
ഗോത്ര വിദ്യാര്‍ത്ഥികളുടെ എസ്.എസ് എല്‍.സി.പഠന ക്യാമ്പിനിടെ പത്താം ക്ലാസ്സുകാരന്‍ വരച്ച ചിത്രങ്ങള്‍ ശ്രദ്ധേയമാവുന്നു. തരുവണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കരിങ്ങാരി കാപ്പുംകുന്ന് അര്‍ജുന്‍ ആണ് മണിക്കൂറുകള്‍ കൊണ്ട് ശ്രദ്ധേയ ചിത്രങ്ങള്‍ വരച്ച് താരമാവുന്നത്.കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്ക് മാത്രം ഉപയോഗിച്ച് വരച്ച കാടും വന്യജീവികളും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വേറിട്ട അനുഭവമായി.
പത്താം ക്ലാസ്സുകാരനായ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠന ക്യാമ്പിലെ ഇടവേളകളിലൊന്നിലാണ് അര്‍ജുന്‍ സ്‌കൂള്‍ ബോര്‍ഡില്‍ ചിത്രരചന നടത്തിയത്.കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്ക് മാത്രം ഉപയോഗിച്ച് വരച്ച കാടും വന്യജീവികളും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വേറിട്ട അനുഭവമായി. കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചിത്രം വരക്കാറുണ്ടായിരുന്ന അര്‍ജുന് പിന്നീട് കോവിഡ് കാലമായതിനാല്‍ അവസരങ്ങള്‍ ലഭിക്കുകയുണ്ടായില്ല. സ്‌കൂള്‍ കലോത്സവങ്ങളുള്‍പ്പെടെ നിലച്ചതിനാല്‍ പിന്നീട് ചിത്രരചനക്കുള്ള സാധ്യതകളുമില്ലായിരുന്നു.അത് കൊണ്ട് തന്നെ തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിച്ചിരുന്നില്ല.സ്‌കൂളിലെ പഠനേതരരംഗത്തും സജീവമായുള്ള അര്‍ജുന്‍ കഴിഞ്ഞ വര്‍ഷം ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ രാജ്യപുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.