പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
റൂസാ പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു.കേന്ദ്ര ഗവണ്‍മെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച 2 കോടി രൂപയില്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.പദ്ധതിയുടെ ഭാഗമായി കോളേജ് ലൈബ്രറി ആധുനികവല്‍ക്കരണവും ബാഡ്മിന്റെണ്‍ കോര്‍ട്ടും റാമ്പും നിര്‍മ്മിച്ചിട്ടുണ്ട്. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍ എ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.
വയനാട് എം.പി.രാഹുല്‍ ഗാന്ധി മുഖ്യാ പ്രഭാഷണം നടത്തി.കോളേജ് മാനേജര്‍ ബത്തേരി രൂപത അദ്ധ്യക്ഷനായ മോസ്റ്റ് റവ.ഡോ.ജോസഫ് മാര്‍തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. റൂസകേരള ഡയറക്ടര്‍ വി.വിഘ്‌നേശ്വരി ഐ.എ എസ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.അനില്‍കുമാര്‍ കെ .നിര്‍മ്മിതികേന്ദ്ര എക്‌സിക്യുട്ടിവ് സെക്രട്ടറി ഒ.കെ.സജിത്ത്, പഴശ്ശിരാജാ കോളേജ് സി.ഇ ഒ ‘ഫാ: വര്‍ഗീസ് കൊല്ലമാവുടി, കോളേജ് ബര്‍സാര്‍ ഫാ: ഷിബില്‍ ജെയിംസ്, സീനിയര്‍ അധ്യാപകരായ ഡോ. സില്‍വി ടി.എസ്.പി.ടി.എ വൈസ് പ്രസിഡന്റ് സജി ഇ.വി ,തോമസ് പി.വി.റൂ സാകോ ഓര്‍ഡിനേറ്റര്‍ ഡോ.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.