തകര്‍ന്ന് തരിപ്പണമായി മാനന്തവാടി പെരുവക മുത്തപ്പന്‍ മടപ്പുര റോഡ്.
വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് അധികൃതരുടെ അവഗണനയേറ്റു വാങ്ങുകയാണ് പെരുവക മുത്തപ്പന്‍ മഠപ്പുര റോഡ്. ചെയര്‍പേഴ്‌സണ്‍ന്റെ ഡിവിഷന്‍ ആയിട്ടും റോഡിന് ഇതുവരെ ശാപമോക്ഷമില്ലാത്തതിനാല്‍ ദുരിതം പേറി പ്രദേശവാസികള്‍.അതെ സമയം ടാറിംഗ് പ്രവര്‍ത്തി ഉടന്‍ ഉണ്ടാകുമെന്ന് നഗരസഭ അധികൃതര്‍.
കഴിഞ്ഞ 32 വര്‍ഷമായി യാതൊരു തരത്തിലുള്ള അറ്റകുറ്റപ്പണികളുമില്ലാതെ നഗരസഭാ പരിധിയില്‍ പെടുന്ന 800 മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡാണ് പാടെ തകര്‍ തരിപ്പണമായിക്കിടക്കുന്നത്. മാനന്തവാടിയില്‍ നിന്ന് ഓട്ടോ വിളിച്ചാല്‍ ഈ റോഡിലൂടെ കടന്നുവരാന്‍ ഡ്രൈവര്‍മാരും മടിക്കാണിക്കുന്നു. ആരെങ്കിലും സമ്മതിച്ചാല്‍ തന്നെ ഓട്ടോറിക്ഷകള്‍ക്ക് തകരാര്‍ സംഭവിക്കുന്ന സ്ഥിതിയിലാണ് റോഡിന്റെ അവസ്ഥ. 1989-ല്‍ നാട്ടുകാരുടെ ശ്രമഫലമായിട്ടാണ് റോഡ് നിര്‍മ്മാണം നടന്നത്. പിന്നീട് ഭരണ സമിതി ഇടപെട്ട് ടാറിംഗ് നടത്തി. അതിനു ശേഷം വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. മാറി മാറി വരുന്ന ഭരണ സമിതികള്‍ വളരെ കുറഞ്ഞ മീറ്ററുകള്‍ ടാറിംഗ് നടത്തി പൂര്‍ണ്ണമായ ടാറിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. റോഡിനെപ്പറ്റി പരാതി ഉയരുമ്പോഴൊക്കെ ഫണ്ടില്ലെന്ന കാരണത്താല്‍ റോഡിനെ അവഗണിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. നിരവധി വിദ്യാര്‍ത്ഥികളും മുത്തപ്പന്‍മഠപ്പുര ക്ഷേത്രത്തില്‍ മാസം തോറും വെള്ളാട്ടിനെത്തുന്ന നൂറുകണക്കിന് ഭക്ത ജനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിനോടുള്ള അധികൃതരുടെ അവഗണന ഇനിയും തുടരുകയാണെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം .അതെ സമയം റോഡിന്റെ ബാക്കി ഭാഗം ഉടന്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.